പോക്‌സോ കേസുകള്‍: കൊല്ലം ജില്ലയില്‍ മോണിറ്ററിംഗ് സംവിധാനം ഉടന്‍

കൊല്ലം: പോക്‌സോ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേസുകളുടെ മേല്‍നോട്ടത്തിന് ജില്ലയില്‍ മോണിറ്ററിംഗ് സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ജില്ലയിലെ പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കര്‍ത്തവ്യ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ പരാതികള്‍ കമ്മീഷന്‍ ഗൗരവത്തോടെ കാണും. പോക്‌സോ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും ഹോമുകളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും. കുട്ടികളുടെ കേസുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശിശു സൗഹൃദ സമീപനം പാലിക്കണമെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →