പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രം മുങ്ങി

ആലുവ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടമലയാർ തുറന്നതിനൊപ്പം മഴ ശക്തമാവുകയും ചെയ്തതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ഇതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 1.5 മീറ്ററാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്.

ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ പുലർച്ചെയുള്ള പൂജാ കർമ്മങ്ങൾ തടസ്സപ്പെട്ടു. വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചിട്ടുണ്ട്. 70 എൻടിയു ആയാണ് ചെളിയുടെ തോത് വർദ്ധിച്ചത്. മഴ തുടരുകയാണെങ്കിൽ പെരിയാറിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.

റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 31/08/22 ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയിരുന്നു. 25 സെന്റിമീറ്റർ കൂടിയാണ് ഉയർത്തിയത്. 131.69 ക്യുമെക്‌സ് ജലമാണ് ഇപ്പോൾ പുറത്തേയ്ക്ക് ഒഴുകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →