സമൂഹമാധ്യമത്തില്‍ താൻ പങ്കുവച്ച തന്റെ ചിത്രത്തിന് വന്ന കമന്റിന് നല്കിയ മറുപടി ശ്രദ്ധേയമായി.ജയറാമിനൊപ്പമുള്ള മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാല ചിത്രമാണ് മാളവിക പങ്കുവച്ചത്. ഈ ചിത്രത്തിന് ഫേക് ഐഡിയില്‍ നിന്ന് ഒരാള്‍ മോശമായി കമന്റ് ചെയ്തത്.
മാളവികയും കാളിദാസും ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രം പങ്കുവച്ചപ്പോള്‍ ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു എന്നാ കമന്റിന് കള്ളപ്പേരിനു പിന്നില്‍ ഒളിച്ചിരുന്ന് ഇത്തരത്തില്‍ കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇത് എന്റെ മുഖത്തുനോക്കി പറയാന്‍ ധൈര്യപ്പെടുമോ എന്നായിരുന്നു മാളവിക നല്കിയ മറുപടി. മാളവികയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്.
ജയറാമിനെയും പാര്‍വതിയെയും കാളിദാസിനെയും പോലെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവിക. മായം സെയ്തായ് പൂവേ എന്ന സംഗീത വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. പോണ്ടിച്ചേരി ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ മാളവിക അടുത്തിടെ പങ്കെടുത്തിരുന്നു. ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ചക്കി എന്ന വിളിപ്പേരുള്ള മാളവികയുടെ സിനിമ പ്രവേശനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

