ഇന്ത്യാ-ചൈന വിഷയം വൈകാരികമായി കൈകാര്യം ചെയ്യുന്നത് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണം കമല്‍ഹാസന്‍

ന്യൂഡല്‍ഹി: പൗരന്മാര്‍ ചോദിക്കുന്ന ചോദ്യങ്ങളിലൂടെ സൈന്യത്തിന്റെ മനോവീര്യം ചോരുമെന്നു പറയുന്ന സര്‍ക്കാര്‍ സൈന്യത്തെ അവഹേളിക്കുകയാണെന്നും ഇത്തരത്തില്‍ ഇന്ത്യാ-ചൈന വിഷയം വൈകാരികമായി കൈകാര്യം ചെയ്യുന്ന രീതി മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. നമ്മുടെ സൈന്യം ശക്തമാണ്. എന്നാല്‍ അവരുടെ ജീവിതം നിസാരമായി കാണരുത്.

ലഡാക്കില്‍ പ്രകോപനമില്ലാതെ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണത്തിലൂടെ ചൈന ഇന്ത്യയെ പിന്നില്‍ നിന്നും കുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഗാല്‍വാനില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയണമെന്നും ഞായറാഴ്ച(20-06-20) കമല്‍ഹാസന്‍ പറഞ്ഞു

ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സത്തയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു:
മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും കൂടുതല്‍ തവണ ചൈന സന്ദര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് നരേന്ദ്ര മോദി. മഹാബലിപുരം ഉച്ചകോടി നയതന്ത്ര വിജയമാണെന്നാണ് അന്ന് അവകാശപ്പെട്ടിരുന്നത്.പക്ഷെ, ഉച്ചകോടി കഴിഞ്ഞ് 8 മാസത്തിനുശേഷം, നിരായുധരായ നമ്മുടെ സൈനികരെ ചൈന പിന്നില്‍ നിന്നും കുത്തിവീഴ്ത്തി. ഇത് സര്‍ക്കാരിന്റെ നയതന്ത്രത്തിന്റെ പരാജയമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →