കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം; 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. 27/08/22 ശനിയാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണിത്. അലമാര തുറന്ന് ആഭരണങ്ങൾ കവർന്ന വിവരം 26/08/22 വെള്ളിയാഴ്ച രാത്രിയാണ് വീട്ടുകാരറിയുന്നത്. വളയം പൊലീസ് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →