വൻ വിജയവുമായി തല്ലുമാല

ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ തല്ലുമാല കേരളത്തില്‍ മാത്രം 231 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.റിലീസ് ചെയ്‍ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച സ്ക്രീന്‍ കൌണ്ടുമായി മുന്നേറുകയാണ് ടൊവിനോ നായകനായ തല്ലുമാല .
മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ഇതില്‍ 164 സ്ക്രീനുകളിലും പ്രദര്‍ശനം തുടരാന്‍ ചിത്രത്തിന് ആയിട്ടുണ്ട്. സമീപകാലത്തൊന്നും ഒരു മലയാള ചിത്രം ഇത്രയും സ്ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിട്ടില്ല.

യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 ന് തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്.

ചിത്രത്തില്‍ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്ബന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായി പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്ന ഈ ചിത്രത്തിന്റെആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍. ചിത്രത്തിന്റെ ഒഫിഷ്യല്‍ ബോക്സ് ഓഫീസ് കണക്കുകള്‍ ഇനിയും പുറത്തെത്തിയിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →