ഫറോക്കിൽ പെയിന്റ് നിർമാണ ഫാക്ടറിയുടെ ഗോഡൗണിൽ വൻതീപിടുത്തം : ഒരാൾക്ക് പൊളളലേറ്റു

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ വൻതീപിടുത്തം. പെയിന്റ് നിർമാണ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.2022 ഓ​ഗസ്റ്റ് 23 ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം . മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.

അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗോഡൗണിന് തൊട്ടടുത്തുള്ള വീടുകളിൽ കഴിയുന്നവരെ ഒഴിപ്പിച്ചു. ഗോഡൗണിന് മുന്നിലുള്ള ലോറിയിലേക്കും തീപടർന്നിട്ടുണ്ട്. അപകട കാരണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

. തിന്നർ ടാങ്കിനു തീപിടിച്ചതോടെയാണ് കെട്ടിടമാകെ തീപടർന്നത്. പൊട്ടിത്തെറിയോടെ ആണ് തീപ്പിടിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. പെരിന്തൽമണ്ണ സ്വദേശിയായ ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. നാലു മാസം മുമ്പാണ് ഫാക്ടറി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഫാക്ടറി ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →