കൊച്ചി: ഫ്ളാറ്റിലെ കൊലപാതകത്തിനു കാരണം ലഹരിത്തര്‍ക്കമെന്ന് സൂചന. കൊല്ലപ്പെട്ട സജീവും പ്രതി അര്‍ഷാദും ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. അര്‍ഷാദ് മോഷണക്കേസിലും പ്രതിയാണെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണ് ഫ്ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ പോലീസ് പിടികൂടിയിട്ടുണ്ട്. കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെകാസര്കോട് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അര്‍ഷാദിനെ പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദ് കുടുങ്ങിയത്. പ്രതിയെ 17/08/2022 രാത്രിയോടെ കൊച്ചിയിലെത്തിക്കും.
ഫ്ളാറ്റിലെ കൊല: കാരണം ലഹരിത്തര്‍ക്കമെന്ന് സൂചന
