പ്രതിപക്ഷം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം ഇന്നലെ പ്രസ്താവിച്ചിരുന്നു. ഏത് പ്രവർത്തിക്കാണ് പ്രതിപക്ഷം തുരങ്കം വെച്ചത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
സ്പ്രിംഗ്ളർന് എതിരെയും കോവിഡ് പ്രതിരോധത്തിന് വേണ്ടിയും പ്രതിപക്ഷം എടുക്കുന്ന തീരുമാനങ്ങൾ ആണ് ശരിയെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് ശ്രീ രമേശ് ചെന്നിത്തല. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് 5000 രൂപ വെച്ച് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഇപ്പോൾ പ്രവാസികൾക്ക് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. പ്രവാസികളുടെ മടക്കം ദുസ്സഹമാക്കുന്നു. വാളയാറിൽ പോയ എംപിക്കും എം എൽ എ ക്കും കോറന്റൈൻ നിർബന്ധമാക്കിയിട്ടും മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തവർ മാസ്ക്ക് പോലും വയ്ക്കാതെയാണ് പങ്കെടുത്തത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നു കയറ്റത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധങ്ങൾക്ക് ഇവിടെ നടത്തുന്ന ടെസ്റ്റുകൾ പോരാ എന്ന് പ്രതിപക്ഷം മാസങ്ങളായി ഉന്നയിക്കുകയാണെന്നും അതും മുഖ്യമന്ത്രി ചെവിക്കൊള്ളുന്നില്ലെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഉറവിടം അറിയാത്ത കേസുകൾ കേരളത്തിൽ കൂടുകയും ചെയ്യുന്നു.
മുഖ്യമന്ത്രി പ്രതിപക്ഷത്തെ മനപ്പൂർവ്വം ഇകഴ്ത്താൻ ശ്രമിക്കുകയാണെന്നും ഒരു പബ്ലിക് ഹെൽത്ത് ഹസാഡിനെ സർക്കാർ ഒരു പബ്ലിക് റിലേഷൻ എക്സസൈസ് ആയി മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ആരോപണ ങ്ങൾക്ക് മറുപടി പറഞ്ഞത്.

