ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ സിംഗപ്പൂരിനെ ഇന്ത്യന്‍ ടീം പരാജയപ്പെടുത്തി. 3-1നാണ് വിജയം. ഡബിള്‍സില്‍ ഹര്‍മീത് ദേശായി, സാതിയന്‍ ജ്ഞാനശേഖരന്‍ എന്നിവരുടെ ടീം വിജയം കൊയ്തു. സ്‌കോര്‍: 13-11, 11-7, 11-5.അതേസമയം, സിംഗിള്‍സില്‍ ഇന്ത്യയുടെ ശരത് കമാല്‍ സിംഗപ്പൂരിന്റെ യെ യു ക്ലാരന്‍സ് ച്യൂവിനോട് തോറ്റു. (117, 1214, 113, 119). പിന്നീട് സാതിയനും ദേശായിയും അവരവരുടെ സിംഗിള്‍സ് പോരാട്ടത്തില്‍ വിജയം നേടുകയായിരുന്നു. ഇതോടെ 3-1ന് ഇന്ത്യ സ്വര്‍ണ നേട്ടം സ്വന്തമാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം
