ട്രാഫിക് എസ്ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: എണാകുളത്ത് ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണു മരിച്ചു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബുവാണ് മരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടി ചെയ്യവേ 2022 ജൂലൈ 29 വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു എസ്ഐ കുഴഞ്ഞ് വീണത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →