പതിനേഴുകാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ മുന്‍കൂര്‍ രജിസ്ട്രേഷന് അവസരമൊരുക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: പതിനേഴുകാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ മുന്‍കൂര്‍ രജിസ്ട്രേഷന് അവസരമൊരുക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ജനുവരി ഒന്നിന് 18 പൂര്‍ത്തിയായവര്‍ എന്നായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇനിമുതല്‍ വോട്ടര്‍ പട്ടിക വര്‍ഷത്തില്‍ നാലു തവണ (4 പാദങ്ങളില്‍) പരിഷ്‌കരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്.ജനുവരി ഒന്നിനു പുറമേ ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ സമയക്രമങ്ങള്‍ കൂടിയാണ് ഉള്‍പ്പെടുത്തുന്നത്. 2023 ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ സമയപരിധിക്കുള്ളില്‍ 18 വയസ് തികയുന്നവര്‍ക്ക് അതിന്റെ തൊട്ടുമുമ്പുള്ള പാദത്തില്‍ മുന്നേറേ പട്ടികയില്‍ രജിസ്ട്രേഷന് അവസരമൊരുക്കും. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് (സി.ഇ.ഒ) മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡേ എന്നിവര്‍ നിര്‍ദേശം നല്‍കി. സി.ഇ.ഒമാര്‍ക്കു പുറമേ ഇ.ആര്‍.ഒമാര്‍ക്കും എ.ഇ.ആര്‍.ഒമാര്‍ക്കും ഇതേ നിര്‍ദേശം നല്‍കുന്നുണ്ട്.

വോട്ടര്‍ പട്ടികയില്‍ രജിസ്ട്രേഷന്‍ നടത്താനുള്ള സമയപരിധിയില്‍ മാത്രമാണ് ഇളവ്. വോട്ടിനുള്ള പ്രായം 18 തന്നെയാണ്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വോട്ടര്‍മാര്‍ക്ക് ഫോട്ടോ ഉള്‍പ്പെടുത്തിയ ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നല്‍കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →