ഡ്യൂട്ടിക്കിടയിൽ മദ്യരിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ക്യാംപിൽ മദ്യപിച്ച് അടിയുണ്ടാക്കിയ പൊലീസുകാർക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്തെ നന്ദാവനം എആർ ക്യാംപിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡ്രൈവർ ബാരക്കിൽ വച്ചാണ് ഇവർ മദ്യപിച്ചതും പിന്നീട് ബഹളമുണ്ടാക്കി ഒടുവിൽ കൈയ്യാങ്കളിയിലേക്ക് എത്തിയതും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →