കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു. ഏകീകൃത കുര്‍ബാന ക്രമം സംബന്ധിച്ച് വത്തിക്കാന്‍ നല്‍കിയ നിര്‍ദേശം പാലിക്കാത്തതിനാല്‍ കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയാണ് ബിഷപ്പിനെ നേരില്‍ കണ്ട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്. രാജിക്കത്ത് സ്വീകരിച്ചതായി വത്തിക്കാന്‍ അറിയിച്ചു.ഇതോടെ, എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാകും. അഡ്മിനിസ്ട്രേറ്റര്‍ പാനലിനെ സഭ വൈകാതെ നിശ്ചയിക്കും.
വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു
