കേരളവുമായി അക്കാദമിക് സഹകരണത്തിന് ക്യൂബ

തിരുവനന്തപുരം: കേരളത്തിലെയും ക്യൂബയിലെയും സര്‍വകലാശാലകള്‍ തമ്മില്‍ അക്കാദമിക് സഹകരണത്തിലേര്‍പ്പെടാന്‍ ധാരണയായി. ക്യൂബന്‍ അംബാസിഡര്‍ അലെജാന്‍ഡ്രോ സിമന്‍കാസ് മാറിന്‍ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദുവുമായി ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്നതടക്കം കേരളവും ക്യൂബയും തമ്മിലുള്ള സഹകരണ പദ്ധതികള്‍ക്കാവശ്യമായ രൂപരേഖ തയാറാക്കി ക്യൂബന്‍ ഹൈ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ നെതര്‍ലന്‍ഡ്‌സ് മുന്‍ അംബാസിഡര്‍ വേണു രാജാമണി, സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി. കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →