ഇന്ത്യയും ചൈനയും ഇടയുമ്പോള്‍ സൈനീക ശക്തിയുടെ താരതമ്യം

കാലാകാലങ്ങളായി അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരവും യാത്രകളും ധാരാളം പുരാതനഗ്രന്ഥങ്ങളിലും ഓർമ്മക്കുറിപ്പുകളിലും   ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നിരിക്കിലും സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കമ്മ്യൂണിസ്റ്റ് രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ കയ്പ്പും മധുരവും ഇടകലർന്നു തുടങ്ങി.

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ഇന്ത്യയുടെ തോൽവിക്കുശേഷം  ഇരുരാജ്യങ്ങൾക്കുമിടയിൽ ഡോക്ലാമിലേതുൾപ്പെടെ പലവിധ തർക്കങ്ങളും പിൻവാങ്ങൽ നയങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയൊന്നും ദുരന്തപര്യവസായികൾ ആയിരുന്നില്ല. എന്നാൽ ഈയടുത്ത കാലത്തു ആ ബന്ധത്തിലുള്ള ഉലച്ചിൽ രൂക്ഷമായത് ചൈനയുടെ ഭൂമികൈയ്യടക്കലോടുകൂടിയാണ്. ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ പോരാളികളുടെ ജീവഹാനിക്കുശേഷം ശാന്തി വീണ്ടെടുക്കുന്നതിന് വേണ്ടി നടത്തിയ സമാധാനചർച്ചകളെല്ലാം തന്നെ പ്രതികൂലഫലങ്ങൾ മാത്രമേ ഉണ്ടാക്കിയുള്ളൂ.

ലോകം മുഴുവൻ ഇന്ത്യ-ചൈന പ്രശ്നത്തിനുള്ള പരിഹാരം തേടിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ചൈനക്കെതിരെയുള്ള ഇന്ത്യയുടെ സൈനികശക്തി നമുക്കൊന്ന് വിശകലനം ചെയ്യാം.

Read more… ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ നിലവിലുള്ള സാഹചര്യത്തിൽ മേൽക്കൈ ഇന്ത്യയ്ക്ക് ആയിരിക്കുമെന്ന് ഹാർവാർഡ് പഠനം

ജനസംഖ്യയുടെ കാര്യത്തിൽ ചൈനയുടെ തൊട്ടു പിന്നിലാണ് ഇന്ത്യ. ചൈനയിലെ യുവജനങ്ങൾക്ക്‌    രണ്ടു വർഷത്തെ സേവനബാധ്യതയോടെ നിർബന്ധിത സൈനികസേവനം ചെയ്യണം. ഇന്ത്യൻ യുവാക്കൾക്ക് സായുധ സേനയിൽ സ്വമേധയാ പ്രവേശനം നടത്താനുള്ള അവസരമാണ് നല്കപ്പെട്ടിരിക്കുന്നത്‌.

ഇന്ത്യൻ ഹെലികോപ്റ്ററുകളിൽ പലതും നവീകൃതമെങ്കിലും എണ്ണത്തിൽ ചൈനയേക്കാളും വളരെ പിറകിലാണ്. ഇന്ത്യയുടെ ഹെലികോപ്റ്ററുകളിൽ വെസ്റ്റ് ലാൻഡ് സീ കിംഗ്, മി-8, മി-17 എന്നിവ ഉൾപ്പെടുന്നു. അതെ സമയം ചൈനയിൽ മി-8, മി-17, കമോവ് കാ-31 എന്നിവയുൾപ്പെടെ ചില അത്യാധുനിക ഹെലികോപ്റ്ററുകൾ ഉണ്ട്.

ഇന്ത്യയിലെ ചില ടാങ്കുകൾ പുതിയവയും പുരോഗമിച്ചവയും ആണെങ്കിലും പഴയ ടാങ്കുകൾ വികസിത മാനദണ്ഡങ്ങൾക്കു അനുസൃതമായി നവീകരണം ആവശ്യമുള്ളവയാണ്. ഇന്ത്യൻ ടാങ്കുകളിൽ 2410 ടി-72, 1650 ടി-90, 248 അർജുൻ എംകെ-1, 118 അർജുൻ എംകെ-2 എന്നിവ ഉൾപ്പെടുന്നു.

എന്നാൽ ചൈനാക്കാകട്ടെ ശക്തവും വിപുലവുമായ കരസേനയും നവീന ടാങ്കുകളും പിന്ബലമായുണ്ട്. അവയിൽ 2500 ടൈപ്പ്-96, 96-എ, 96-ബി, 2360 ടൈപ്പ്-59, 500 ടൈപ്പ്-99എ ഉൾപ്പെടുന്നു.

മി-21 ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് തുടർ സേവനങ്ങൾക്കായി ഉടനടി നവീകരണം ആവശ്യമാണ്. ചൈനയാകട്ടെ ഇക്കാര്യത്തിൽ വളരെയേറെ മുന്നിലാണ്. ഇന്ത്യയുടെ പക്കൽ 245 മി-21, 78 മി-29 എന്നിവയുണ്ട്. ചൈനയിലാകട്ടെ ഷെൻയാങ് ജെ-8, ചെംഗ്ഡു ജെ-7 ഇവയും.

നാവികശാക്തീകരണത്തിൽ നന്നായി ശ്രദ്ധ കേന്ദ്രികരിച്ച ഇന്ത്യയും ചൈനയും ഇപ്പോൾ തുല്യശക്തികൾ ആണ്. ഇന്ത്യയ്ക്ക് 1 കീവ് ക്ലാസും, 1 സെന്റൗർ ക്ലാസും ചൈനയ്ക്ക് 1 കുസ്നെറ്റ്സോവ്-ക്ലാസും, 1 ടൈപ്പ്-001എയും ഉണ്ട്.

ഇന്ത്യൻ റോക്കറ്റ് പീരങ്കികൾ സാങ്കേതികമായി മുന്നേറിയവയാണെങ്കിലും എണ്ണത്തിലുള്ള കുറവ് ആശങ്കാജനകമാണ്. ഇന്ത്യയിൽ 15 ബിഎം-21, 80 പിനക, 62 സ്മെർച്ച്-9കെ58 ഉണ്ട്.

ചൈനീസ് റോക്കറ്റ് പീരങ്കികൾ ആധുനികങ്ങളും എണ്ണത്തിൽ വളരെയധികം കൂടുതലും ആണ്. എ-100 എം‌ആർ‌എൽ, ഡബ്ല്യുഎം-80 എം‌ആർ‌എൽ തുടങ്ങി വിവിധ റോക്കറ്റ് പീരങ്കികൾ ചൈനയുടെ പക്കലുണ്ട്.

വിവിധ തരം അന്തർവാഹിനികൾ ഉള്ള ചൈന ഇക്കാര്യത്തിൽ മുന്നിലാണ്. ചൈന കടലിൽ നിന്ന് ഇന്ത്യയെ ആക്രമിക്കാനുള്ള സാധ്യത കുറവാണ് എന്ന കാരണത്താൽ  ഇന്ത്യയ്ക്ക് 15  അന്തർവാഹിനികൾ  തന്നെ ധാരാളമാണ്.

ഇത്രയും ആയുധശേഖരങ്ങൾ ഉണ്ടെങ്കിലും ഇരുഭാഗങ്ങളിൽ നിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങൾ തടയാൻ ഇന്ത്യ-ചൈന സർക്കാരുകൾ നടത്തുന്ന ആഭ്യന്തര ചർച്ചകൾ കുറച്ചൊന്നുമല്ല. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്നിരിക്കെ മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയും സ്വയരക്ഷയ്ക്കായി തങ്ങളുടെ പ്രതിരോധ നടപടികൾ നിലനിർത്തുന്നു എന്നുതന്നെ പറയാം.

എണ്ണത്തിന്റേയും സാങ്കേതികതയുടേയും കാര്യത്തിൽ ഇരുരാജ്യങ്ങളുടേയും ആക്രമണവിമാനശേഖരം പ്രമുഖങ്ങളാണ്.

ഇന്ത്യ- 135 സെപികാറ്റ് ജാഗ്വാർ, മിഗ്-27 ബഹാദൂർ

ചൈന-150 നാഞ്ചാങ് ക്യു-5, 120 സിയാൻ എച്ച്-6


തയ്യാറാക്കിയത്: രേഖ ദേവരാജന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →