ലണ്ടന്‍: ഓസ്ട്രിയയെ 2-0 ത്തിനു തോല്‍പ്പിച്ച് ജര്‍മനി വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു.ബ്രെന്റ്ഫോഡ് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലൂയിസ് മാഗുള്‍, പോപ് എന്നിവര്‍ ജര്‍മനിക്കു വേണ്ടി ഗോളടിച്ചു. ഉവെ സീലറിനോടുള്ള ആദര സൂചകമായി ജര്‍മന്‍ താരങ്ങള്‍ കറുത്ത ബാന്‍ഡ് ധരിച്ചാണു കളിച്ചത്. ഓസ്ട്രിയയ്ക്കെതിരേ നടന്ന കളിയുടെ 61 ശതമാനം സമയത്തും പന്ത് ജര്‍മന്‍ താരങ്ങളുടെ പക്കലായിരുന്നു.25-ാം മിനിറ്റില്‍ ലൂയിസ് മാഗുള്‍ ജര്‍മനിയെ മുന്നിലെത്തിച്ചു. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ പോപ് ലീഡ് ഇരട്ടിയാക്കി. സ്പെയിനെ 2-1 നു തോല്‍പ്പിച്ച് ഇം ണ്ടും സെമിയില്‍ കടന്നിരുന്നു.
വനിതാ യൂറോ: ജര്‍മനി സെമിയില്‍
