പ്ര​​​കൃ​​​തി ക്ഷോ​​​ഭ​​​ത്തി​​​ൽ വീ​​​ട് തകർന്നവ​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദുരിതാ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്നുളള ധന​​​സ​​​ഹാ​​​യം അനു​​​വ​​​ദി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ലെ പ്ര​​​കൃ​​​തി ക്ഷോ​​​ഭ​​​ത്തി​​​ൽ വീ​​​ട് ത​​​ക​​​ർ​​​ന്ന​​വർക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്ന് ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. വിവി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 16.09 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി 4,46,06,100 രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ആ​​​ല​​​പ്പു​​​ഴ- 2,28,00,400, കൊ​​​ല്ലം-1,86,04,400, ക​​​ണ്ണൂ​​​ർ- 32,01,300 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണി​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ 2,631 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് 11.62 കോ​​​ടി രൂ​​​പ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ചു.

ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ച​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശി​​​ക​​​ൾ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഭ​​​വ​​​ന​​​നാ​​​ശം നേ​​​രി​​​ട്ട​​​വ​​​ർ​​​ക്ക് സ​​​മ​​​ത​​​ല- മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളാ​​​യി തി​​​രി​​​ച്ച്‌ ന​​​ഷ്ട​​​ശ​​​ത​​​മാ​​​ന​​​തോ​​​ത് പ്ര​​​കാ​​​രം ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്നു വി​​​ഹി​​​തം നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →