മങ്കി പോക്‌സ് : വിദഗ്ദ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൂന്നംഗ കേന്ദ്രസംഘം കേരളത്തിൽ

കണ്ണൂർ: മങ്കി പോക്‌സ് ബാധിച്ച്‌ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിൽസ സംബന്ധിച്ച്‌ കൂടുതൽ നിർദ്ദേശങ്ങൾ നൽകുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം നാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രോഗിയെ സന്ദർശിച്ച ശേഷമായിരിക്കും ഉച്ചയ്ക്ക് ശേഷം പരിയാരത്തെത്തുക. വിദഗ്്ദ്ധരായ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൂന്നംഗങ്ങളാണ് കേന്ദ്രസംഘത്തിലുള്ളത്.

ഇതിനിടെ മെഡിക്കൽ കോളേജ് ഐസോലേഷൻ വാർഡിൽ ചികിൽസയിൽ കഴിയുന്ന രോഗിയുടെ നില അതുപോലെ തുടരുകയാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ശരീരത്തിൽ കൂടുതതൽ കുമിളകൾ ഉണ്ടായിട്ടില്ലെന്നും രോഗിയുമായി അടുത്തിടപഴകിയ ആർക്കും തന്നെ ഇതേവരെ രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →