5 ശതമാനം ജിഎസ്‍ടി ആരൊക്കെ നൽകണമെന്ന് വ്യക്തതവരുത്തി കേന്ദ്രം

ദില്ലി: 25 കിലോയിൽ താഴെ തൂക്കമുള്ള പാക്ക് ചെയ്ത് ലേബൽ ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് 5 ശതമാനം ജിഎസ്‍ടി ഏർപ്പെടുത്താൻ ജിഎസ്‍ടി കൗൺസിലിന്റെ 47 -ാം യോഗത്തിൽ തീരുമാനം. എന്നാൽ നികുതിയേർപ്പെടുത്തുന്നതു മായി ബന്ധപ്പെട്ട് പലതരത്തിലുള്ള വിവരങ്ങൾ പ്രചരിച്ചതോടെ ജനം കൺഫ്യൂഷനിലായി. സാധാരണ പലചരക്ക് കടകളിൽ ചെന്ന് ചില്ലറയായി പൊതിഞ്ഞു വാങ്ങുമ്പോൾ പോലും ഇനി 5 ശതമാനം ജിഎസ്‍ടി നൽകേണ്ടി വരുമെന്ന് വരെ വാർത്തകൾ വന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി എത്തിയത്. പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും ഉത്തരവുമായി വിശദമായ വാർത്താ കുറിപ്പാണ് ധനകാര്യ മന്ത്രാലയം ഇറക്കിയത്.

പാക്ക് ചെയ്ത ബ്രാൻഡഡ് ഉൽന്നങ്ങൾക്ക് മാത്രം നികുതി എന്ന സമ്പ്രദായമാണ് ഒഴിവാക്കിയത്. – 25 കിലോയിൽ താഴെ തൂക്കമുള്ള പാക്കറ്റുകളിൽ ലേബൽ ചെയ്ത് വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് ഇനി 5% ജിഎസ്ടി നൽകണം. കൂടുതൽ പായ്ക്കറ്റുകൾ ഒരുമിച്ച് കെട്ടി വിൽക്കുകയാണെങ്കിലും ജിഎസ്ടി ബാധകമാണ്. അരിക്കും ഗോതമ്പിനും പയറുവർഗങ്ങൾക്കും നികുതി ബാധകം. പാക്ക് ചെയ്ത് ലേബൽ ചെയ്ത് വിൽക്കുന്നതെല്ലാം ജിഎസ്ടി പരിധിയിൽ വരും. അളവ് തൂക്ക നിയമത്തിന്റെ പരിധിയിൽ വരുന്ന പാക്കറ്റുകൾക്കെല്ലാം 5% ജിഎസ്ടി നൽകണം. എന്നാൽ ഇരുപത്തിയഞ്ച് കിലോയിൽ കൂടിയ പാക്കറ്റുകൾക്ക് ജിഎസ്ടി നൽകേണ്ട. അരിമില്ലുകളും 25 കിലോയിൽ താഴെയുള്ള പാക്കറ്റുകൾക്ക് നികുതി നൽകണം. ചില്ലറ വിൽപനശാലകളിൽ പാക്കറ്റ് പൊട്ടിച്ച് വിറ്റാൽ നികുതി നൽകേണ്ട. ലേബൽ ചെയ്യാതെ പാക്ക് ചെയ്തോ പൊതിഞ്ഞോ വിൽക്കുകയാണെങ്കിൽ ജിഎസ്ടി ബാധകമല്ല.

ജിഎസ്‌ടി കൗൺസിലിന്റെ 47-ാം യോഗത്തിൽ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജിഎസ്‌ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങൾ 2022 ജൂലൈ 18 മുതലൽ പ്രാബല്യത്തിൽ വന്നു. ഒരു രജിസ്റ്റർ ചെയ്ത ബ്രാൻഡിന്റെയോ, സാധനങ്ങൾക്കു ജിഎസ്‌ടി ചുമത്തുന്നതിന് കോടതിയിൽ നിയമപരമായി അവകാശപ്പെടാവുന്ന ബ്രാൻഡിന്റെയോ, നിർദിഷ്ട ഉൽപ്പന്നങ്ങൾക്ക് ജിഎസ്‌ടി ചുമത്തുന്നതിൽ നിന്ന്, ‘മുൻകൂട്ടി പായ്ക്ക് ചെയ്ത് ലേബൽ ചെയ്ത’ സാധനങ്ങൾക്കു ജിഎസ്‌ടി ചുമത്തുന്നതിലേക്കാണു മാറ്റം വന്നിരിക്കുന്നത്.

ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തേണ്ട നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച്, വിജ്ഞാപനം നമ്പർ 6/2022 – കേന്ദ്രനികുതി (നിരക്ക്) 2022 ജൂലൈ 13ലെ അറിയിപ്പിലൂടെയും എസ്ജിഎസ്‌ടി, ഐജിഎസ്‌ടി എന്നിവയ്ക്കുള്ള അനുബന്ധ അറിയിപ്പുപ്രകാരവും വിജ്ഞാപനം ചെയ്ത പയറുവർഗങ്ങൾ, മാവ്, ധാന്യങ്ങൾ മുതലായ (താരിഫിന്റെ 1 മുതൽ 21 വരെ അധ്യായങ്ങൾക്കു കീഴിൽ വരുന്ന നിർദിഷ്ട ഇനങ്ങൾ) ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ. ഇന്നുമുതൽ (2022 ജൂലൈ 18) പ്രാബല്യത്തിൽ വന്ന, ‘നേരത്തെ പായ്ക്ക് ചെയ്തതും ലേബൽ പതിപ്പിച്ചതുമായ’ സാധനങ്ങളുടെ ജിഎസ്‌ടി സംബന്ധിച്ച് അടിക്കടി ഉയരുന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള വിശദീകരണങ്ങളാണ് ഇനി.

2022 ജൂലൈ 18ന് മുമ്പ്, നിർദിഷ്ട സാമഗ്രികൾ ഒരു യൂണിറ്റ് കണ്ടെയ്നറിലായിരിക്കുകയും ഒരു രജിസ്റ്റർ ചെയ്ത ബ്രാൻഡിന്റെയോ, സാധനങ്ങൾക്കു ജിഎസ്‌ടി ചുമത്തുന്നതിനു കോടതിയിൽ നിയമപരമായി അവകാശപ്പെടാവുന്ന ബ്രാൻഡിന്റെയോ, നിർദിഷ്ട ഉൽപ്പന്നങ്ങളായിരിക്കുകയോ ചെയ്യുമ്പോഴും അതിനു ജിഎസ്‌ടി ബാധകമായിരുന്നു. 2022 ജൂലൈ 18 മുതൽ ഈ വ്യവസ്ഥയിൽ മാറ്റംവന്നു. ലീഗൽ മെട്രോളജി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ‘നേരത്തെ പായ്ക്കു ചെയ്തതും ലേബൽ ചെയ്തതുമായ’ സാമഗ്രികളുടെ വിതരണത്തിനു ജിഎസ്‌ടി ബാധകമാക്കി. ഇക്കാര്യം ഇനി പറയുന്ന ചോദ്യങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പയർവർഗ്ഗങ്ങൾ, അരി, ഗോതമ്പ്, മാവ് (ആട്ട) തുടങ്ങിയ ധാന്യങ്ങൾ ബ്രാൻഡ് ചെയ്തു യൂണിറ്റ് കണ്ടെയ്നറിൽ പായ്ക്ക് ചെയ്യുമ്പോൾ (മുകളിൽ സൂചിപ്പിച്ചതുപോലെ) നേരത്തെ 5% നിരക്കിലായിരുന്നു ജിഎസ്‌ടി. 18.7.2022 മുതൽ, ഈ ഇനങ്ങൾ ‘നേരത്തെ പായ്ക്ക് ചെയ്ത് ലേബൽ ചെയ്താൽ’ ജിഎസ്‌ടി ബാധകമാകും. കൂടാതെ, തൈര്, ലസ്സി, പഫ്ഡ് റൈസ് (പൊരി) മുതലായവ ‘നേരത്തെ പായ്ക്ക് ചെയ്തു ലേബൽ ചെയ്താൽ’ 2022 ജൂലൈ 18 മുതൽ 5% നിരക്കിൽ ജിഎസ്‌ടി ബാധകമാകും. അടിസ്ഥാനപരമായി, ‘നേരത്തെ പായ്ക്കുചെയ്തതും ലേബൽ ചെയ്തതുമായ’ നിർദിഷ്ട സാമഗ്രികളിലേക്ക് ബ്രാൻഡ് ചെയ്ത നിർദിഷ്ട ഉൽപ്പന്നങ്ങൾക്ക് ജിഎസ്‌ടി ചുമത്തുന്നതിനുള്ള രീതികളിലെ മാറ്റമാണിത്.

ജിഎസ്‌ടി ആവശ്യങ്ങൾക്കായി, 2009ലെ ലീഗൽ മെട്രോളജി നിയമത്തിന്റെ സെക്ഷൻ 2 ലെ ക്ലോസ് (1) ൽ നിർവചിച്ചിരിക്കുന്നതുപോലെ, ‘നേരത്തെ പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതും’ എന്ന പ്രയോഗം അർത്ഥമാക്കുന്നത് ‘നേരത്തെ പായ്ക്ക് ചെയ്ത സാമഗ്രി’, ചരക്ക് മുൻകൂട്ടി

പായ്ക്കു ചെയ്തിരിക്കുകയോ അല്ലെങ്കിൽ അതിൽ ലേബൽ പതിപ്പിച്ചിരിക്കുകയോ ആണെങ്കിൽ, അത് ലീഗൽ മെട്രോളജി നിയമത്തിലെ വ്യവസ്ഥകൾക്കും അതിന് കീഴിലുള്ള നിയമങ്ങൾക്കും അനുസൃതമായി വർത്തിക്കേണ്ടതാണ് എന്നാണ്.

ലീഗൽ മെട്രോളജി നിയമത്തിന്റെ സെക്ഷൻ 2 ലെ ക്ലോസ് (1) അനുസരിച്ച് ‘നേരത്തെ പായ്ക്ക് ചെയ്ത സാമഗ്രി’ എന്നാൽ വാങ്ങുന്നയാൾ ഹാജരാകാതെ, സീൽ ചെയ്തതോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള ഒരു പാക്കേജിൽ വയ്ക്കുന്ന ചരക്ക് എന്നാണ് അർഥമാക്കുന്നത്. അതിനാൽ അതിൽ അടങ്ങിയിരിക്കുന്ന ഉൽപ്പന്നത്തിനു മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അളവ് ഉണ്ടായിരിക്കും. അതിനാൽ, ഇനിപ്പറയുന്ന രണ്ട് ഗുണങ്ങളുള്ള അത്തരം നിർദിഷ്ട ഇനങ്ങളുടെ വിതരണത്തിനു ജിഎസ്‌ടി ബാധകമാകും:

(1) ഇത് മുൻകൂട്ടി പായ്ക്ക് ചെയ്തതാണ്; കൂടാതെ (2) 2009ലെ ലീഗൽ മെട്രോളജി നിയമത്തിന്റെ (2010ലെ 1) വകുപ്പുകൾക്കു കീഴിലുള്ള പ്രഖ്യാപനങ്ങളും അതിനനുസൃതമായ ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ലീഗൽ മെട്രോളജി നിയമം, 2009 (2010ലെ 1) പ്രകാരമുള്ള സത്യവാങ്മൂലങ്ങൾ/പാലിക്കലുകൾ ആവശ്യമില്ലാത്ത ഒരു പാക്കേജിലാണ് അത്തരം നിർദിഷ്ട ചരക്കുകൾ വിതരണം ചെയ്യുന്നതെങ്കിൽ, ജിഎസ്‌ടി ഈടാക്കലുമായി ബന്ധപ്പെട്ട മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായി കണക്കാക്കില്ല.

പയറുവർഗങ്ങൾ, അരി, ഗോതമ്പ്, മാവ് മുതലായവ പോലുള്ള ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ , നേരത്തെ പായ്ക്ക് ചെയ്ത നിർദിഷ്ട ഭക്ഷ്യവസ്തുക്കളുടെ വിതരണം, 2009ലെ ലീഗൽ മെട്രോളജി നിയമപ്രകാരം ‘നേരത്തെ പായ്ക്ക് ചെയ്ത ചരക്ക്’ എന്ന നിർവചനത്തിന്റെയും അതിനു കീഴിൽ വരുന്ന നിയമങ്ങളുടെയും പരിധിയിൽ വരും. 2011ലെ ലീഗൽ മെട്രോളജി (പായ്ക്ക് ചെയ്ത ചരക്കുകൾ) നിയമത്തിലെ ചട്ടം 3(എ) പ്രകാരം നേരത്തെ പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പായ്ക്കുകളിൽ 25 കിലോ വരെ (അല്ലെങ്കിൽ 25 ലിറ്റർ വരെ) അടങ്ങിയിട്ടുണ്ടെങ്കിലും, നിയമത്തിൽ നൽകിയിരിക്കുന്ന മറ്റ് ഒഴിവാക്കലുകൾക്കും അതിനു കീഴിലുള്ള ചട്ടങ്ങൾക്കും വിധേയമാണെങ്കിലുമാണ് മേൽപ്പറഞ്ഞതു ബാധകമാകുക.

ഭക്ഷ്യവസ്തുക്കൾ- പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, മാവ് മുതലായവക്ക് 2011 ലെ ലീഗൽ മെട്രോളജി (പായ്ക്ക് ചെയ്ത ചരക്കുകൾ) നിയമത്തിലെ അദ്ധ്യായം-2ന്റെ ചട്ടം 3 (എ) നിർദേശിക്കുന്നത്, 25 കിലോയിലോ 25 ലിറ്ററിലോ കൂടുതലുള്ള ചരക്കുകളുടെ പായ്ക്ക്, ചട്ടം 6 പ്രകാരം സത്യവാങ്മൂലം നൽകേണ്ടതില്ല. അതനുസരിച്ച്, 25 കിലോയിൽ താഴെയോ അതിന് തുല്യമായതോ ആയ പായ്ക്കുകളിൽ നേരത്തെ പായ്ക്ക് ചെയ്ത ചരക്ക് വിതരണം ചെയ്യുന്ന അത്തരത്തിലുള്ള നിർദിഷ്ട ചരക്കുകൾക്ക് ജിഎസ്‌ടി ബാധകമാകും.

ഏതൊരു ഉപഭോക്താവിനും ചില്ലറ വിൽപ്പനയ്ക്കായി നേരത്തെ പായ്ക്ക് ചെയ്ത 25 കിലോയുടെ ആട്ടയ്ക്കു ജിഎസ്‌ടി ബാധകമാണ്. എങ്കിലും, അത്തരത്തിലുള്ള 30 കിലോ പായ്ക്കിന്റെ വിൽപ്പന ജിഎസ്‌ടി ഈടാക്കലിൽ നിന്ന് ഒഴിവാക്കപ്പെടും. അതിനാൽ, 25 കിലോയിൽ/25 ലിറ്ററിൽ കൂടുതലുള്ള ഈ ഇനങ്ങളുടെ പായ്ക്ക് (ധാന്യങ്ങൾ, പയർവർഗങ്ങൾ, മാവ് മുതലായവ) ജിഎസ്‌ടിയുമായി ബന്ധപ്പെട്ടു നേരത്തെ പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ ചരക്കുകളുടെ വിഭാഗത്തിൽ പെടില്ല. അതുകൊണ്ടുതന്നെ ജിഎസ്‌ടി ബാധകവുമല്ല.

ആത്യന്തികമായി ഉപഭോക്താവിന് റീട്ടെയിൽ വിൽപ്പനയ്ക്കായി ഉദ്ദേശിച്ചിട്ടുള്ള നിരവധി പായ്ക്കുകൾ, അതായത് 10 കിലോ വീതമുള്ള 10 പായ്ക്കുകൾ, ഒരു വലിയ കെട്ടിൽ വിൽക്കുകയാണെങ്കിൽ, അത്തരം വിൽപ്പനയ്ക്ക് ജിഎസ്‌ടി ബാധകമാകും. അത്തരം പായ്ക്ക് ഉൽപ്പാദകനു വിതരണക്കാരനിലൂടെ വിൽക്കാം. 10 കിലോ വീതമുള്ള ഈ പായ്ക്കുകൾ അവസാനം റീട്ടെയിൽ ഉപഭോക്താവിന് വിൽക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

എന്നിരുന്നാലും, 2011 ലെ ലീഗൽ മെട്രോളജി (പായ്ക്ക് ചെയ്ത സാമഗ്രികൾ) ചട്ടങ്ങളിലെ റൂൾ 24 പ്രകാരം അത്തരം മൊത്ത വ്യാപാര പായ്ക്കിൽ ചില സത്യവാങ്മൂലങ്ങൾ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, 50 കിലോഗ്രാം (ഒരു പ്രത്യേക പായ്ക്കിൽ) അടങ്ങിയിരിക്കുന്ന അരിയുടെ ഒരു പായ്ക്ക് ജിഎസ്‌ടി ഈടാക്കലിന്റെ ആവശ്യങ്ങൾക്കായി നേരത്തെ പായ്ക്ക് ചെയ്തതും ലേബൽ പതിപ്പിച്ചതുമായ ചരക്കായി പരിഗണിക്കില്ല..

ഏതെങ്കിലും വ്യക്തി -അതായത് വിൽപ്പനക്കാരനു വിതരണം ചെയ്യുന്ന നിർമ്മാതാവ്, അല്ലെങ്കിൽ ചില്ലറവ്യാപാരിക്കു വിതരണം ചെയ്യുന്ന വിതരണക്കാരൻ/ഡീലർ, അല്ലെങ്കിൽ വ്യക്തിഗത ഉപഭോക്താവിന് വിതരണം ചെയ്യുന്ന ചില്ലറ വിൽപ്പനക്കാരൻ എന്നിവർക്ക് – ഇത്തരത്തിൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിനു ജിഎസ്‌ടി ബാധകമാണ്. കൂടാതെ, ജിഎസ്‌ടിയിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വ്യവസ്ഥകൾക്കനുസൃതമായി വിതരണക്കാരൻ ഈടാക്കുന്ന ജിഎസ്‌ടിയിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് ഉൽപ്പാദകന്/മൊത്തവ്യാപാരിക്ക്/ചില്ലറ വ്യാപാരിക്ക് അർഹതയുണ്ട്. ത്രെഷോൾഡ് ഇളവ് അല്ലെങ്കിൽ സംയോജനപദ്ധതി ലഭിക്കുന്ന ഒരു വിതരണക്കാരന്, സാധാരണ രീതിയിൽ, ഇളവിന് അല്ലെങ്കിൽ സംയോജിതനിരക്കിന് അർഹതയുണ്ട്.

ഇത്തരം സാധനങ്ങൾ മുൻകൂട്ടി പായ്ക്കു ചെയ്തതും ലേബൽ ചെയ്തതുമായ പായ്ക്കുകളിൽ വിൽക്കുമ്പോൾ ജിഎസ്‌ടി ബാധകമാണ്. അതിനാൽ, ഒരു വിതരണക്കാരൻ/നിർമ്മാതാവ് അത്തരം റീട്ടെയിലർമാർക്ക് നേരത്തെ പായ്ക്ക് ചെയ്ത് ലേബൽ പതിപ്പിച്ച പായ്ക്കറ്റ് വിൽക്കുമ്പോൾ ജിഎസ്‌ടി ബാധകമാകും. എന്നിരുന്നാലും, ഏതെങ്കിലും കാരണത്താൽ, ചില്ലറ വ്യാപാരി അത്തരം പാക്കേജിൽ നിന്ന് പാക്കറ്റ് ഒഴിവാക്കി വിവിധ അളവിൽ സാധനം വിതരണം ചെയ്യുന്നുവെങ്കിൽ, ചില്ലറ വ്യാപാരിയുടെ അത്തരം വിൽപ്പന ജിഎസ്‌ടി ഈടാക്കലുമായി ബന്ധപ്പെട്ട പായ്ക്ക് ചെയ്ത സാധനങ്ങളുടെ വിതരണമാകില്ല.

വ്യാവസായിക ഉപഭോക്താക്കൾക്കോ സ്ഥാപന ഉപഭോക്താക്കൾക്കോ ഉപയോഗിക്കുന്നതിനുള്ള പായ്ക്കു ചെയ്ത ചരക്കുകളുടെ വിതരണം ലീഗൽ മെട്രോളജി നിയമത്തിന്റെ പരിധിയിൽ നിന്ന് 2011 ലെ ലീഗൽ മെട്രോളജി (പായ്ക്ക് ചെയ്ത ചരക്കുകൾ) നിയമത്തിലെ അധ്യായം 2ലെ ചട്ടം 3 (സി) പ്രകാരം ഒഴിവാക്കിയിരിക്കുന്നു. അതിനാൽ, അത്തരത്തിൽ വിതരണം ചെയ്താൽ പ്രസ്തുത ചട്ടം 3(സി) പ്രകാരം നൽകിയിരിക്കുന്ന ഇളവനുസരിച്ച് ജിഎസ്‌ടി ഈടാക്കലുമായി ബന്ധപ്പെട്ട് ഇതു മുൻകൂട്ടി പായ്ക്കു ചെയ്ത് ലേബൽ ചെയ്തതായി കണക്കാക്കില്ല.

, 2011ലെ ലീഗൽ മെട്രോളജി (പായ്ക്ക് ചെയ്ത ചരക്കുകൾ) ചട്ടങ്ങൾ (അതിന്റെ റൂൾ 6) പ്രകാരം ഒരു സത്യവാങ്മൂലം നൽകേണ്ടതിനാൽ അത്തരം പായ്ക്കുകൾ ജിഎസ്‌ടിയുടെ ആവശ്യങ്ങൾക്കായി നേരത്തെ പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ ചരക്കായി പരിഗണിക്കും. അതിനാൽ, മില്ലുടമയായ ‘എക്സ്’ അത്തരം പായ്ക്കുകളുടെ വിതരണത്തിന് ജിഎസ്‌ടി നൽകേണ്ടതുണ്ട്.

ലീഗൽ മെട്രോളജി നിയമവും അതുപ്രകാരമുള്ള ചട്ടങ്ങളും ഇളവിനുള്ള മാനദണ്ഡങ്ങൾ (മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ) നിർദേശിക്കുകയും ലീഗൽ മെട്രോളജി (പായ്ക്ക് ചെയ്ത സാമഗ്രികൾ) ചട്ടം 2011ലെ റൂൾ 26 പ്രകാരം ചില ഇളവുകൾ നൽകുകയും ചെയ്യുന്നു. ഒഴിവാക്കലോ അല്ലെങ്കിൽ അത്തരം ഇളവുകളോ ബാധകമാക്കുന്നതിനായി, ജിഎസ്‌ടി ഈടാക്കലുമായി ബന്ധപ്പെട്ട് ആ ഇനത്തെ മുൻകൂട്ടി പായ്ക്കു ചെയ്ത ചരക്കുകളായി കണക്കാക്കില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →