ഒറിഗോണ്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോര്‍ഡ് തിരുത്തിയാണ് 35 കാരിയായ ഷെല്ലി നേട്ടം കൊയ്തത്. 10.67 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.
ഷെല്ലിയുടെ അഞ്ചാം ലോക അത്ലറ്റിക് സ്വര്‍ണമാണിത്. 100 മീറ്ററിലെ സ്വര്‍ണ നേട്ടതോടെ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് മല്‍സരങ്ങളില്‍ അഞ്ച് സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന നേട്ടവും ഷെല്ലി സ്വന്തമാക്കി. 2009, 2013, 2015, 2019 എന്നീ വര്‍ഷങ്ങളിലും താരം സ്വര്‍ണം നേടിയിട്ടുണ്ട്.
അതേസമയം മല്‍സരത്തില്‍ ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്സണ് (10.73 സെക്കന്റ്) വെളളിയും, ഒളിമ്പിക് മെഡല്‍ ജേതാവുകൂടിയായ എലൈന്‍ തോംസണ്‍ വെങ്കലവും നേടി.വിജയത്തോടെ അത്ലറ്റിക്സ് ചാംമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ മൂന്ന് മെഡലുകളും നേടുന്ന ആദ്യ രാജ്യമെന്ന് നേട്ടവും ജമൈക്ക സ്വന്തമാക്കി. മെഡല്‍ നേട്ടത്തോടെ 100 മീറ്ററിലെ വനിതാ ആധിപത്യം ജമൈക്ക നിലനിര്‍ത്തി.

