തല്ലുകളുടെ പൂരവുമായി തല്ലുമാലയുടെ ട്രെയിലർ

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്‍മാൻ നിര്‍മ്മിച്ച് ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല്ലുമാല’.ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്ന് രചന നിർവ്വഹിച്ച ഈ ചിത്രം ആക്ഷനും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് സൂചന. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളും സിനിമയിലുണ്ട്. മണവാളന്‍ വസീം ആയി ടൊവിനോ എത്തുമ്ബോള്‍ വോഗ്ലര്‍ ബീവാത്തു ആയിട്ടാണ് കല്യാണി എത്തുന്നത്. പൊലീസായി എത്തുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രം കോമഡി നിറഞ്ഞതാണെന്നാണ് സൂചന.

ലുക്മാന്‍, ചെമ്ബന്‍ വിനോദ് ജോസ്, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. ചിത്രത്തിലെ ​ഗാനങ്ങള്‍ക്ക് സം​ഗീതം പകരുന്നത് വിഷ്ണു വിജയ് ആണ്.ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →