കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥി കുടുങ്ങി

ഇടുക്കി: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥി കുടുങ്ങി. കള്ളു കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചു പോയതോടെയാണ് സംഭവം പുറത്തായത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിൽ ഒരു സർക്കാർ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തിൽ നിന്ന് സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്കൂൾ വിദ്യാർത്ഥി ക്ലാസിൽ എത്തിയത്. കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചു പോയപ്പോൾ കള്ള് ക്ലാസ് മുറി മുഴുവനും വീണു. വിദ്യാർത്ഥികളുടെ യൂണിഫോമിലും കള്ളായി. ബാഗിലാണ് വിദ്യാർത്ഥി കുപ്പി വെച്ചിരുന്നത്. ഇടയ്ക്ക് കുപ്പി എടുത്തുനോക്കി. ഈ സമയമാണ് കുപ്പിയുടെ അടപ്പ് തെറിച്ച് പുറത്ത് വീണത്. ഇതോടെ സഹപാഠികൾ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകർ എത്തിയപ്പോഴേക്കും വിദ്യാർഥി സ്കൂളിൽ നിന്നും പോയിരുന്നു. ഇതോടെ അധ്യാപകർ കുട്ടിയെ തിരഞ്ഞു വീട്ടിലെത്തി. വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകാനാണ് അധ്യാപകരുടെ തീരുമാനം. എക്സൈസ് നേതൃത്വത്തിൽ ആയിരിക്കും കൗൺസിലിംഗ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →