കട്ടപ്പന : മേരികുളം സെൻറ് മേരിസ് ഹൈസ്കൂളിലെ 1992 ബാച്ചിലെ 10 സി ക്ലാസ്സിലെ വിദ്യാർത്ഥികൾ മുപ്പത് വർഷങ്ങൾക്കു ശേഷം ഒത്തുകൂടിയത് കൗതുകമായി . സ്കൂളിൽ പഠിപ്പിച്ച ക്ലാസ് ടീച്ചറായിരുന്ന മോളിയമ്മ മാത്യു ഗണിതാധ്യാപകനായ മാത്യു അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യം ഏറെ ആകർഷകമായി. തങ്ങളുടെ പഴയക്ലാസ്സിൽ പോയി ഇരുന്ന് അധ്യാപകർ ക്ലാസ് എടുത്തത് സ്കൂൾകാലഘട്ടത്തിലേയ്ക്ക് ഒരു തിരിച്ചുപോക്കിന്റെ അനുഭവമാണ് നൽകിയതെന്ന് ഇവർ പറയുന്നു .
കഴിഞ്ഞ ഏഴുമാസക്കാലമായി ഇവർ വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങിയിരുന്നു .കേരളത്തിനകത്തും പുറത്തും വിദേശത്തും ഉള്ള ആളുകളെല്ലാം ഒരുദിവസം മുൻകൂട്ടി നിശ്ചയിച്ചു എത്തിച്ചേരുകയായിരുന്നു .മിക്കവരും മുപ്പതു വർഷത്തിന് ശേഷം ആദ്യം കാണുകയായിരുന്നു. ക്ലാസിലെ അനുഭവവും, സ്കൂൾ ജീവിതവും, കഴിഞ്ഞകാലത്തെ ബുദ്ധിമുട്ടുകളും , ഇരുപത്തഞ്ച് പൈസ എടുക്കാൻ ബുദ്ധിമുട്ടായതിനാൽ പത്തു കിലോമീറ്ററിലധികം ദൂരം നടന്നുപോയതും, ഉച്ചഭക്ഷണം ഇല്ലാത്ത അവസ്ഥകളും, അത് പങ്കുവച്ചു കഴിച്തും, മീറ്റിംഗിൽ അവതരിപ്പിച്ചപ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു. അക്കാലത്തെ കുസൃതികൾ പങ്കുവച്ചപ്പോൾ സദസ് ചിരികൊണ്ടും കൈയടികൊണ്ടും ആഹ്ളാദം പങ്കിട്ടു.
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ലിൻസി ജോർജ് , കാർഷിക വകുപ്പിന്റെ മികച്ച കൃഷി അസിസ്റ്റന്റ് പുരസ്കാര ജേതാവ് ലിൻജോ ജോസഫ്, സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഉജ്ജ്വല ബാല്യ പുരസ്ക്കാര ജേതാവ് അന്ന മരിയ റെജി, എസ് .എസ് .എൽ .സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A + നേടിയ ജോയൽ തോമസ് മരിയൻ , ജോഷ്വാ ആൽവിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു .കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ജുവാൻ ഡി മേരി അദ്ധ്യക്ഷനായ യോഗത്തിൽ അദ്ധ്യാപകരായ മാത്യു അഗസ്റ്റിൻ ,മോളിയമ്മ അലക്സാണ്ടർ ,ജെയ്സൺ ജോൺ ,ജിൻസി ജോസഫ് ,ബിജു ജോസഫ് ,സെബാസ്റ്റ്യൻ ജോർജ്, സോബി ജോമോൻ എന്നിവർ പ്രസംഗിച്ചു .പരിപാടികൾക്ക് നിമ്മി ബെന്നി ,റെജി കെ സി ,ബെർളി ജോസഫ് എന്നിവർ നേതൃത്വം നൽകി

