ന്യൂഡല്‍ഹി: കോവിഡ് രാജ്യത്ത് ആശങ്ക വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2003 കൊവിഡ് മരണങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പതിനായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് പേര്‍ രോഗ ബാധിതരായി. മരണം പതിനൊന്നായിരത്തി തൊള്ളായിരത്തി മൂന്നായി ഉയര്‍ന്നു. കൃത്യമായി 3,67,264 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,60,564 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 1,94,438
പേര്‍ രാജ്യത്ത് രോഗ മുക്തി നേടി. 52.94 ശതമാനമാണ് ഇന്നത്തെ രോഗ മുക്തി നിരക്ക്.
രാജ്യ തലസ്ഥാനത്ത് 2414 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികളുടെ എണ്ണം 47102 ആയി. ഇന്ന് 67 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ, സംസ്ഥാനത്തെ കൊവിഡ് മരണം 1904 ആയി. നിലവില്‍ 27741 പേരാണ് ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ 2174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 50193 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 48 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 576 ആയി. ഇന്ന് മരിച്ചവരില്‍ 40 മരണവും ചെന്നൈയിലാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരനും ഒരു പൊലീസ് ഓഫീസറും ഒരു പൊലീസ് ഓഫീസറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, കര്‍ണാടകയില്‍ കൊവിഡ് മരണം 100 കടന്നു.

