ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ എഡ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 132 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം ഒടുവില്‍ വിരവം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 68 റണ്ണെന്ന നിലയിലാണ്. 32 റണ്ണെടുത്ത ഓപ്പണര്‍ ചേതേശ്വര്‍ പൂജാരയും 15 റണ്ണെടുത്ത വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (നാല്), ഹനുമ വിഹാരി (11) എന്നിവരാണു പുറത്തായത്.രണ്ട് ദിവസം ശേഷിക്കേ പരമാവധി റണ്ണെടുത്ത് ഇം ണ്ടിനെ സമ്മര്‍ദത്തിലാക്കുകയാണു ജസ്പ്രീത് ബുംറയുടെയും സംഘത്തിന്റെയും ലക്ഷ്യം.ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് പിന്തുടര്‍ന്നിറങ്ങിയ ഇം ണ്ട് 284 ന് ഓള്‍ഔട്ടായി. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുന്നില്‍ ആതിഥേയര്‍ക്ക് അടി പതറി. ജോണി ബെയര്‍സ്റ്റോയുടെ (140 പന്തില്‍ രണ്ട് സിക്സറും 14 ഫോറുമടക്കം 106) സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റും നായകന്‍ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ടു വിക്കറ്റുമെടുത്തു. ശാര്‍ദുല്‍ ഠാക്കൂറിനാണ് ഒരു വിക്കറ്റ്. അഞ്ചിന് 84 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിനായി ബെയര്‍സ്റ്റോയും നായകന്‍ ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് 66 റണ്ണിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചു.രണ്ട് പേരും ആക്രമണത്തിലേക്കു മാറിയതോടെ ഇം ണ്ട് സ്‌കോര്‍ ബോര്‍ഡ് അതിവേഗമുയര്‍ന്നു. സ്റ്റോക്സിനെ (36 പന്തില്‍ 25) ബുംറയുടെ കൈയിലെത്തിച്ച് ഠാക്കൂര്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വന്നു.
മുഹമ്മദ് ഷമിയുടെ ഓവറില്‍ ശാര്‍ദുല്‍ ഠാക്കൂറും ഠാക്കൂറിന്റെ ഓവറില്‍ ബുംറയും സ്റ്റോക്സിനെ കൈവിട്ടിരുന്നു. ശാര്‍ദൂലിന്റെ ഓവറില്‍ ലഭിച്ച രണ്ടാമത്തെ അവസരം ബുംറ കൈയിലാക്കി. സ്റ്റോക്‌സ് മടങ്ങിയ ശേഷം ഏഴാം വിക്കറ്റില്‍ സാം ബില്ലിങ്‌സുമായി (57 പന്തില്‍ 36) ചേര്‍ന്ന് 92 റണ്ണിന്റെ കൂട്ടുകെട്ടാണു ബെയര്‍സ്റ്റോ സൃഷ്ടിച്ചത്. ബൗളര്‍മാരെ കടന്നാക്രമിച്ച ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചു.
വിരാട് കോഹ്ലിയുടെ സ്ലെഡ്ജിങ്ങില്‍ പ്രകോപിതനായാണ് ബെയര്‍സ്റ്റോ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചത്. ഷമിയുടെ പന്തില്‍ സ്ലിപ്പില്‍ കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് ബെയര്‍സ്റ്റോ മടങ്ങിയത്. അഞ്ചു പന്തുകള്‍ മാത്രം നേരിട്ട സ്റ്റുവര്‍ട്ട് ബ്രോഡ് (ഒന്ന്) പെട്ടെന്നു മടങ്ങി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ബ്രോഡ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയില്‍ ഒതുങ്ങി.
ഒരുവശത്ത് നിലയുറപ്പിച്ച് കളിച്ച സാം ബില്ലിങ്‌സിനെ (36) മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. മാത്യു പോട്സ് (18 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 19) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. സിറാജ് പോട്സിനെ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചതോടെ ഇം ണ്ട് ഓള്‍ഔട്ടായി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (ആറ്) പുറത്താകാതെ നിന്നു. ഇം ണ്ടിന്റെ തുടക്കം പിഴച്ചിരുന്നു. നായകന്‍ ബുംറ തന്നെ പന്തുകൊണ്ട് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ആതിഥേയര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായി. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ അലക്‌സ് ലീസിനെ (ആറ്) ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. സാക് ക്രോളിയെ (ഒന്‍പത്) ബുംറ ശുഭ്മന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. ഒല്ലി പോപ്പിനെ (10) ശ്രേയസ് അയ്യരും പിടികൂടി. 44ന് മൂന്ന് എന്ന നിലയിലേക്കെത്തിയ ഇം ണ്ടിനെ ജോ റൂട്ടും (67 പന്തില്‍ 31) ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നാണു മുന്നോട്ട് കൊണ്ടുപോയത്.
സ്‌കോര്‍ബോര്‍ഡില്‍ 78 റണ്‍സുള്ളപ്പോള്‍ റൂട്ടിനെ സിറാജ് ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീച്ചിനെ (0) മുഹമ്മദ് ഷമിയും ഋഷഭിന്റെ കൈകളിലെത്തിച്ചു. അതോടെ ഇം ണ്ട് അഞ്ചിന് 84 എന്ന നിലയിലേക്കു തകര്‍ന്നു.
രണ്ടാം ദിനം രവീന്ദ്ര ജഡേജയുടെ (104) സെഞ്ചുറിയും വാലറ്റത്ത് ജസ്പ്രീത് ബുംറ (31) നടത്തിയ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ ഇന്ത്യ 416 എന്ന സ്‌കോറിലേക്കെത്തി.

