മുംബൈ: നൂപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗ ഡോക്ടറായ യൂസഫ് ഖാന്‍ ബഹദൂര്‍ ഖാനെ അറസ്റ്റ്‌ചെയ്‌ത് പോലീസ്. കോട്ട് വാലി സിറ്റി പോലീസാണ് യൂസഫിനെ പിടികൂടിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യൂസഫിനെ ജൂലൈ നാലുവരെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു.
കേസില്‍ നാലാം പ്രതിയാണ് വെറ്ററിനറി ക്ലിനിക്ക് നടത്തുന്ന യൂസഫ് . നൂപൂര്‍ ശര്‍മയെ പിന്തുണച്ച് പോസ്‌റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് അറിയിച്ച് കെമിസ്‌റ്റായ ഉമേഷിനെതിരെ യൂസഫ് വിവരം പങ്കുവെച്ചിരുന്നു. ഒരു വാട്‌സാ്‌പ്പ് ഗ്രൂപ്പിലാണ് യൂസഫ് വിവരം പങ്കുവച്ചത്. യൂസഫിന്റെ പ്രവര്‍ത്തി ഉമേഷിനെ കൊല്ലാന്‍ കൂടുതല്‍ പ്രകോപിപ്പിച്ചുവെന്ന് കോട്ടുവാലി പോലീസ് അറിയിച്ചു. 2022 ജൂലൈ 1 വെളളിയാഴ്‌ചയാണ് യൂസഫ് അറസ്റ്റിലായത് .കൂടാതെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരകനായ ഷെയ്‌ക്ക് ഇര്‍ഫാന്‍ ഉള്‍പ്പെട മറ്റ് ആറുപേരും അറസ്റ്റിലായിട്ടുണ്ട്.
2022 ജൂണ്‍ 21ന് രാത്രി 10നും 10.30നും ഇടക്കായിരുന്നു ഉമേഷ് കൊല്ലപ്പെട്ടത് മെഡിക്കല്‍ ഷോപ്പ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഉമേഷിന്റെ ഭാര്യ വൈഷ്‌ണവിയും മകന്‍ സങ്കേതും(27) മറ്റൊരു സ്‌കൂട്ടറില്‍ ഒപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.

