അട്ടപ്പാടിയിൽ യുവാവിനെ സംഘം ചേർന്ന് അടിച്ചുകൊന്നു

പാലക്കാട്: പാലക്കാട് അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ചു കൊന്നു. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്കു കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചത്. സംഭവത്തിൽ നാല് പേരെ അഗളി പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരിൽനിന്ന് തോക്ക് എത്തിച്ചു നൽകാമെന്ന് നന്ദ കിഷോറും, വിനായകനും പ്രതികൾക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതിനായി ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും തോക്ക് കിട്ടാത്തതോടെ പ്രതികൾ ഇരുവരെയും വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെയാണ് കൊലപാതകം. കേസിൽ വിപിൻ പ്രസാദ്, നാഫി, മാരി, രാജീവ് എന്നിവരെയാണ് അറസ്റ്റിലായത്. ഇതിൽ മൂന്നുപേർ അട്ടപ്പാടി സ്വദേശികളും, ഒരാൾ ചെറുപ്പളശ്ശേരി സ്വദേശിയുമാണ്. 1/07/22 വെളളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →