തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അയിയന്തിര ചര്‍ച്ചയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനമായിരുന്നു. ദുബായ് സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി ബാഗ് മറന്നത് മുതല്‍ സ്വപ്‌ന സുരേഷിന്റെ നിയമനം വരെ പ്രതിപക്ഷം ചോദ്യമായി ഉനയിച്ചു. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് പലതിനും ഉത്തരം നല്‍കാതിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്‌തത്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ ഉന്നയിച്ച 10 ചോദ്യങ്ങള്‍ ഏറെ പ്രസക്തമായിരുന്നു.
സ്വപ്‌നക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കസ് കൊടുക്കാത്തതെന്തുകൊണ്ട് എന്നതടക്കമുളള ചോദ്യങ്ങളാണ് അ്‌ദ്ദേഹം ഉന്നയിച്ചത്. എന്തുകൊണ്ട് ഷാജ്‌കിരണിനെ മൊബൈലുമായി ചെന്നൈയിലേക്ക് രക്ഷപെടാന്‍ കേരള പോലീസ് അനുവദിച്ചു? പോലീസില്‍ അ്‌യാള്‍ക്ക് ഇത്രയും സ്വാധീനം എങ്ങനെയുണ്ടായി? രഹസ്യമൊഴിയുടെ പേരില്‍ എങ്ങനെ കാലാപാഹ്വാനത്തിന് കേസെടുക്കും? തുടങ്ങിയ സര്‍ക്കാര്‍ മറുപടി പറയാവന്‍ ബാദ്ധ്യസ്ഥമായ ചോദ്യങ്ങളായിരുന്നു ഷാഫി സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. രാഷ്ട്രീയമായി സ്വയം പ്രതിരോധം തീര്‍ത്ത് മടങ്ങുകയായിരുന്നുഅദ്ദേഹം.
അതേസമയം ഗൂഡാലോചനാ വാദമായിരുന്നു മുഖ്യമന്ത്രിയുടേത് .പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കിയതുമില്ല. പ്രതിപക്ഷവും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് സര്‍ക്കാരിനെനെതിരെ നടത്തുന്ന നീക്കമാണ് ഇതെന്ന ആരോപണം ആവര്‍ത്തിച്ച് ഉന്നയിക്കാനാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ ശ്രമിച്ചത്. തീയില്ലാതെ പുക കണ്ടെത്തിയെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷവും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്ന് അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ എന്തോ പുതിയ കാര്യം ചെയ്‌തുവെന്ന വരുത്തിത്തീര്‍ക്കാനുളള ശ്രമമാണ് നടക്കുന്നത്. നാല് ഏജന്‍സികള്‍ രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസാണിത്. ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ പ്രമേയാവതാരകന്റെ പാര്‍ട്ടിക്കാര്‍ ഇവിടെ ആരെയെങ്കിലും ബാക്കിവെക്കുമായിരുന്നോ. തീയില്ലാത്തിടത്ത് പുക കണ്ടെത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതനപ്പുറം അടിയന്തിര പ്രമേയ നോട്ടീസിന് ഒരു പ്രസക്തിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

