നവാഗതനായ വിയാന്‍ വിഷ്ണു ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറക്കും പപ്പൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫി ആണ് പറക്കും പപ്പന്റെ രചയിതാവ്.വന്‍താരനിരയിലാണ് പറക്കും പപ്പന്‍ ഒരുങ്ങുന്നത്.വോയിസ് ഒഫ് സത്യനാഥന്‍ പൂര്‍ത്തിയായശേഷം ദിലീപ് പറക്കും പപ്പനില്‍ അഭിനയിച്ചു തുടങ്ങും.
റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വോയിസ് ഒഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ജൂലായ് ആദ്യം ആരംഭിക്കും.ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ധിഖ്, ജോണി ആന്റണി എന്നിവരാണ് വോയ്സ് ഒഫ് സത്യനാഥനിലെ മറ്റു താരങ്ങള്‍. ജിതിന്‍ സ്റ്റാനിസ്ളാവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

