കാസർകോട്: ഗൾഫിൽ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. കാസർകോട് മുഗുവിലെ അബൂബക്കർ സിദ്ദീഖ് (32) ആണ് മരിച്ചത്. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ ഉച്ചയ്ക്ക് രണ്ടുപേർ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം. തുടർന്ന് രാത്രിയോടെ ഒരു വാഹനത്തിൽ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സാമ്പത്തിക ഇടപാടാണ് പിന്നിലെന്നാണ് സംശയം.
സിദീഖിൻറെ സഹോദരനെയും ബന്ധുവിനെയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മർദ്ദിച്ച ശേഷം അബൂബക്കർ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലായിരുന്നു സിദ്ദീഖ്. സിദ്ദീഖിൻറെ മൃതദേഹത്തിൽ പരിക്കുകളുണ്ട്. കാല്പാദത്തിനടിയിൽ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു

