പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മിക മന്ദാന

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ വൈ രവിശങ്കര്‍ അറിയിച്ചിരുന്നു.ഒന്നാം ഭാഗത്തിലെ നായികയായിരുന്ന രശ്മിക മന്ദാന പുഷ്പ: ദി റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിലും ഉണ്ടാവുമോയെന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രവിശങ്കര്‍. ദ് റൂള്‍ എന്നു പേരിട്ട രണ്ടാം ഭാഗത്തിന്റെ സംവിധാനവും സുകുമാര്‍ തന്നെയാണ്.

ചിത്രത്തില്‍ രശ്മിക മന്ദാന അവതരിപ്പിച്ച നായികാ കഥാപാത്രം ശ്രീവല്ലി മരിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ചിത്രത്തിന്റെ കഥ ഇതുവരെ കേട്ടില്ലെന്നുമാണ് രവിശങ്കര്‍ പറഞ്ഞത്.

2021 ഡിസംബര്‍ 17 നാണ് പുഷ്പ ഒന്നാം ഭാഗം റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു.നവംബറില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കാനുളള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസിലും രണ്ടാം ഭാഗത്തില്‍ ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →