ജസ്പാല്‍ സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പിന് ശേഷം എത്തുന്ന ധ്യാന്‍ ശ്രീനിവാസന് ചിത്രമാണ് സണ്ണി ഡേയ്സ്. ധ്യാന്‍ ശ്രീനിവാസന്, മുകേഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീര്‍ സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു.
ബ്ളു ലൈന്‍ മൂവീസിന്റെ ബാനറില്‍ റെനീഷ് കെ. ജി ആണ് സണ്ണി ഡേയ്സ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ശെല്‍വ കുമാര്‍ എസ് .സംഗീതം-അതുല്‍ ആനന്ദ്, എഡിറ്റര്‍-റിതിന് രാധാകൃഷ്ണ. പ്രൊഡക്ഷന്‍ കണ്ട്രോളര് -രാജേഷ് തിലകം, കല-രഞ്ജിത്ത് കൊത്താരി, മേക്കപ്പ്-ഹസന് വണ്ടൂര്‍, വസ്ത്രാലങ്കാരം-അനില്‍ ചെമ്ബൂര്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ലാല്‍ കരുണാകരന്, അസോസിയേറ്റ് ഡയറക്ടര്‍-പി ജെ പ്രിജിന്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ബിജു കടവൂര്‍,പി. ആര്. ഒ-എ എസ് ദിനേശ്.
സുരാജ് വെഞ്ഞാറമൂടിനൊപ്പം ഹിഗ്വിറ്റ, സണ്ണി വയ്നൊപ്പം ത്രയം, നായക വേഷത്തില്‍ ബുള്ളറ്റ് ഡയറീസ് എന്നിവയാണ് ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രങ്ങള്‍. ഗോകുല്‍ സുരേഷിനൊപ്പം ധ്യാന്‍ ആദ്യമായി അഭിനയിച്ച സായാഹ്നവാര്‍ത്തകള്‍ ഇന്ന് തിയേറ്ററിൽ എത്തും. അരുണ്‍ ചന്ദു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

