അഗ്നിപഥിനെതിരെ പ്രതിഷേധം ; രാജ്യത്ത് ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് 2022 ജൂൺ 20 ന് നടക്കും. . പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത് രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിർദേശം നൽകിയിട്ടുണ്ട്

അക്രമങ്ങളിൽ ഏർപ്പെടുന്നവരെയും കടകൾ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, കെ എസ് ആർ ടി സി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണം. സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അർദ്ധ രാത്രി മുതൽ പ്രധാന സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിം​ഗും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ബിഹാറിൽ സംസ്ഥാന പൊലീസിനും റെയിൽവ പൊലീസിനും സർക്കാർ ജാഗ്രത നിർദേശം നൽകി. റെയിൽവെ സ്റ്റേഷനുകൾക്ക് കാവൽ വർധിപ്പിച്ചുണ്ട്. യുപിയിൽ ഗൗതം ബുദ്ധ നഗറിൽ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ സ്കൂളുകൾ അടച്ചിടാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →