തീക്കൊടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: തീക്കൊടിയിലെ കൊലവിളി മുദ്രാവാക്യത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. നാട്ടിൽ ക്രമസമാധാനം തകർക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

15/06/22 ബുധനാഴ്ച തിക്കോടി ടൗണിൽ നടന്ന സിപിഎം റാലിക്കിടെയായിരുന്നു പ്രവർത്തകർ പ്രകോപന മുദ്രാവാക്യം വിളിച്ചത്. ” വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കുത്തിക്കീറും എന്നും, ഷുഹൈബിനെയും, കൃപേഷിനേയും ഓർമയില്ലെ ” എന്നും ചോദിച്ചു കൊണ്ടായിരുന്നു സിപിഎമ്മിന്റെ റാലി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന് ഇമെയിൽ വഴി പരാതി നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →