സ്വപ്‌ന പുറത്തുവിട്ട ശബ്‌ദ രേഖ പ്രത്യേക പോലീസ്‌ സംഘം അന്വേഷിക്കും

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ സ്വപ്‌ന സുരേഷ്‌ പുറത്തുവിട്ട ശബ്ദരേഖക്കു പിന്നിലെ ഗൂഡാലോചന പ്രത്യേക പോലീസ്‌ സംഘം അന്വേഷിക്കും. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ രണ്ടുമാസം മുമ്പ്‌ തുടങ്ങിയ ഗൂഡാലോചനയുടെ ഭാഗമായാണ്‌ ഇന്നലെ പുറത്തുവിട്ട ശബ്‌ദ രേഖയെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

കളളക്കടത്ത്‌ ഇടപാട്‌, വിദേശത്തേക്ക്‌ കറന്‍സി കടത്തല്‍ എന്നിങ്ങനെ ആരോപണമുന്നയിച്ച്‌ മുഖ്യമന്ത്രിയെ അടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലാക്കാനുളള നീക്കമാണ്‌ നടക്കുന്നത്‌. സ്വപ്‌നക്ക്‌ പിന്തുണ നല്‍കുന്ന പാലക്കാട്‌ എച്ച്‌.ആര്‍ഡി.എസ്‌ എന്ന സ്ഥാപനത്തിന്റെ രാഷ്ടീയ ബന്ധവും സാമ്പത്തിക സ്രോതസും അന്വേഷിക്കും. സ്വപ്‌നയും സരിത്തും. ഈ സ്ഥാപനത്തില്‍ ജീവനക്കാരാണ്‌. എച്ച്‌.ആര്‍.ഡി.എസില്‍ വച്ചാണ്‌ സ്വപ്‌ന വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയത്‌. അിടത്തെ ജീവനക്കാരാണ്‌ എല്ലാ സഹായങ്ങളും നല്‍കിയത്‌. ശബ്ദരേഖ പുറത്തുവിട്ടതിന്റെ പിന്നില്‍ ഇവരുടെ പങ്ക്‌ അന്വേഷിക്കും.

തിരുവനന്തപുരം െൈക്രംബ്രാഞ്ച്‌ എസ്‌പി എസ്‌ മധുസൂദനന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം 2022 ജൂണ്‍ 10ന്‌ ചേരാനിരുന്ന യോഗം ശബ്ദരേഖ പുറത്തുവിട്ട സാഹചര്യത്തില്‍ 11-ാം തീയതിയിലേക്കുമാറ്റി.കേസില്‍ ചുമത്തിയ വകുപ്പുകളടക്കം പ്രത്യേക സംഘം നിയമോപദേശം തേടിയിട്ടുണ്ട്‌. സ്വപ്‌ന പുറത്തുവിട്ട ശബ്ദരേഖ പോലീസ്‌ ശേഖരിച്ചു. സ്വപ്‌നക്കും ജോര്‍ജിനും എതിരെ പരാതിക്കാരനായ കെ.ടി ജലീലിന്റെ മൊഴിയെടുത്താവും അന്വേഷണം തുടങ്ങുക. ചാനലുകളിലൂടെ പുറത്തുവിട്ട പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പി,സി ജോര്‍ജ്‌ രണ്ടുമാസം മുമ്പ്‌ ഗൂഡപദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങളുണ്ട്‌. രാഷ്ട്രീയ ഗൂഡാലോചനയുടെ രീതിയാണ്‌ അതിലുളളത്‌.

കണ്ണൂര്‍ സിറ്റി എസിപി പിപി സദാനന്ദന്‍,കോട്ടയം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ടി.ആര്‍ സന്തോഷ്‌, തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച്‌ എസിപി ബി.അനില്‍കുമാര്‍ ,സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്‌പി കെകെ അബ്ദുല്‍ ഷരീഫ്‌ ,തൃശൂര്‍ സിറ്റി എസിപി വി.കെ രാജു, കൊച്ചി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസിപി പി.എ അഭിലാഷ്‌,കൊച്ചി സിറ്റി എസിപി പി.രാജകുമാര്‍,ഒല്ലൂര്‍ എസിപി,കെ.സി സേതു,വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എ ആദംഖാന്‍ എന്നിവരാണ്‌ സംഘത്തിലുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →