ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിമാനയാത്രക്കാര്‍ക്കു ഡിജിസിഎയുടെ പുതിയ മാര്‍ഗനിര്‍ദേശം. മാസ്‌ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും വിമാനത്താവളത്തില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു. മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തില്‍ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കാണുകയും അവരെ വിമാനം പുറപ്പെടുന്നതിനു മുന്‍പ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണമെന്ന് വിമാനത്താവള ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരില്‍നിന്നു പിഴ ഈടാക്കാം. അല്ലെങ്കില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കൈമാറാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യാത്രക്കാര്‍ക്കതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് ഡിജിസിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
വിമാനയാത്രക്കാര്‍ക്ക് ഇനി മാസ്‌ക് നിര്‍ബന്ധം
