ഗ്യാന്‍വാപി മസ്‌ജിദിലെ അവകാശവാദം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. ജാമി അത് ഉലുമ ഐഹിന്ദ് ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചരിത്രത്തിലെ പിഴവുകല്‍ പുതിയ സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് തിരുത്താനാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. ആരാധനായയങ്ങള്‍ക്ക സംരക്ഷണം നല്‍കുന്ന 1991ലെ നിയമം പുന: പരിശോധക്കണമെന്നാവശ്യപ്പെടുന്ന ഹിന്ദുസംഘടനകളുടെ ഹര്‍ജി തളളണമെന്നാണ് ജാമിഅത് ഉലമ ഐഹിന്ദ് ആവശ്യപ്പെടുന്നത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കരുത് .ആരാധനാലയങ്ങളില്‍ തല്‍സ്ഥിതി തുടരാനുളള നിയമം ലംഘിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
വാരണാസി ജില്ലാ കോടതിയില്‍ ഗ്യാന്‍വാസി കേസ് വാദം കേള്‍ക്കല്‍ തുടരുകയാണ്. അതിനിടെയാണ് 1991ലെ നിയമം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും ആ വാദത്തെ എതിര്‍ത്തും സുപ്രീം കോടതിയിലെ ഹര്‍ജികള്‍.അവധിക്കാലത്തിന് ശേഷമാകും ഈ കേസ് സുപ്രീം കോടതി പരിഗണിക്കുക.

