പീഡനത്തിന് 80 കാരനെ അറസ്റ്റ് ചെയ്തു

മുംബൈ : മുംബൈയില്‍ സഹോദരിമാരായ ബാലികമാരെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 80കാരന്‍ അറസ്റ്റില്‍.പെണ്‍കുട്ടികളുടെ അമ്മയാണ് വി ബി നഗര്‍ പോലിസില്‍ നല്‍കിയ പരാതിയിലാണ് നടപടി.

ലോക്ക്ഡൗണ്‍ സമയത്ത് പെണ്‍കുട്ടികളുടെ കുടുംബമാണ് ഇയാള്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ഈ അവസരം ഇയാള്‍ മുതലാക്കുകയായിരുന്നു.
പരാതിക്കാരിയുടെ ആറ് പെണ്‍മക്കളില്‍ ആരെങ്കിലും ഭക്ഷണം പ്രതിക്ക് നല്‍കാറാണ് പതിവ്.

വ്യാഴാഴ്ച, രണ്ട് സഹോദരിമാരും ചായ കൊടുക്കാന്‍ അയാളുടെ വീട്ടിലേക്ക് പോയി. അപ്പോഴാണ് 12ഉം 7ഉം വയസുള്ള കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിനിടെ പെണ്‍കുട്ടികളിലൊരാള്‍ ഉറക്കെ നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

രണ്ട് പെണ്‍കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →