ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി

പട്ന: ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന് ബിജെപി മന്ത്രി നിതീഷ് കുമാര്‍ സിങ്. ബിഹാറില്‍ ജനസംഖ്യ വര്‍ദ്ധിച്ചതിനാലാണ് വികസന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കു താല്‍പര്യമില്ലാത്ത ജാതി സെന്‍സസ് നടപ്പാക്കാന്‍ ബിഹാര്‍ മന്ത്രി സഭ തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന് വിയോജിപ്പുളള ജനസംഖ്യാ നിയന്ത്രണ നിയമ വിഷയം ബിജെപി മുന്നോട്ടുവെച്ചത്.മുന്‍പ്ബിജെപി നേതാക്കള്‍ ഈ ആശയം മുന്നോട്ട് വെച്ചപ്പോഴെല്ലാം നിതീഷ് കുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമമല്ല, ബോതവത്കരണമാണ് വേണ്ടെത് എന്നായിരുന്നു നിതീഷിന്റെ പക്ഷം. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയാല്‍ ജനസംഖ്യ കുറയുമെന്നും അദ്ദേഹം വാദിക്കാറുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →