മലപ്പുറം: ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് കൊടിയേരി തന്നെയാണ് പറഞ്ഞത്. ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 3335 വോട്ടുകളുടെ ലീഡായിരുന്നു പിടിക്ക്. എന്നാല്‍ ഇക്കുറി മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ ആറായിരത്തിനും മേലെ ലീഡിലേക്ക് ഉമയെത്തി. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ എണ്ണിയത് യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളാണ് എണ്ണിയത്. ഇവിടെ തന്നെ പിടിക്കും മേലെ ലീഡ് ഉമ പിടിച്ചു. തൊട്ടുപിന്നാലെ വോട്ടിംഗ് കേന്ദ്രമായ മഹാരാജാസ് കോളേജിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടനം ആരംഭിച്ചു.
തൃക്കാക്കര വിധി: ഭരണത്തിന്റെ വിലയിരുത്തലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
