എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ: ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് സിപിഎം ജില്ല ആസ്ഥാനത്ത് നിന്നിറങ്ങി

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോരട്ടത്തില്‍ എല്‍ഡിഎഫ് ക്യാമ്പില്‍ കനത്ത നിരാശ. വോട്ടെണ്ണല്‍ തത്സമയം അറിയാന്‍ സിപിഎം ജില്ല ആസ്ഥാനത്ത് എത്തിയ ഇടതുസ്ഥാനാര്‍ഥി ജോ ജോസഫ് അവിടെ നിന്ന് ഇറങ്ങി. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ് 10000 വോട്ടുകള്‍ക്ക് മുന്നിലാണ്. അതേസമയം യുഡിഎഫ് ക്യാമ്പ് ആഹ്ലാദത്തിലാണ്. ഫലം മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയെന്ന് എറണാകുളം ഡി സി സി പ്രതികരിച്ചു. അതേസമയം മഹാരാജാസിന് മുന്നില്‍ കെ.വി തോമസിനെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയും ഉണ്ടായി. ഇതുവരെയുള്ള ഫലം ഇങ്ങനെ-

രണ്ടാം റൗണ്ട്

ഉമാ തോമസ് 12022
ജോ ജോസഫ് 7906
എ എന്‍ രാധാകൃഷ്ണന്‍ 2875
അനില്‍ നായര്‍ 20
ജോമോന്‍ ജോസഫ് 89
സി പി ദിലീപ് നായര്‍ 7
ബോസ്‌കോ കളമശേരി 23
മന്മഥന്‍ 18
നോട്ട 201

ഒന്നാം റൗണ്ട്

ഉമാ തോമസ് 5978
ജോ ജോസഫ് 3729
കെ എന്‍ രാധാകൃഷ്ണന്‍ 1612
അനില്‍ നായര്‍ 7
ജോമോന്‍ ജോസഫ് 50
സി പി ദിലീപ് നായര്‍ 2
ബോസ്‌കോ കളമശേരി 10
മന്മഥന്‍ 10
നോട്ട 107

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →