ശ്രീനഗർ: രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജർ കാശ്മീരിലെ കുൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മോഹൻപുര ജില്ലയിലെ എലാക്കഹി ദഹാത്തി ബാങ്കിലെ മാനേജരായ വിജയകുമാറിനാണ് 02/06/22 വ്യാഴാഴ്ച രാവിലെ വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാങ്കിലേക്ക് വരുന്ന വഴി ഭീകരർ വിജയകുമാറിന് നേരെ വെടിവയ്ക്കുകയായിരുന്നു എന്ന് കാശ്മീർ പോലീസ് ട്വിറ്ററിൽ കുറിച്ചു. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വെടിവെപ്പ് ആണിത്. ഇതിനു മുൻപ് ജമ്മു സാംബ സെക്ടർ സ്വദേശിയായ രാജു ബാലയെന്ന സ്കൂൾ ടീച്ചർ വെടിയേറ്റ് മരിച്ചിരുന്നു.
അനിഷ്ടസംഭവങ്ങൾ വർധിച്ചതോടെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ , കശ്മീർ ലഫ്റ്റനൻറ് ഗവർണർ മനോജ് സിംഹ എന്നിവർ അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

