നടനും,നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനു ഉള്ള വിലക്ക് തുടരും

കൊച്ചി: യുവനടി നൽകിയ ബലാത്സംഗ പരാതിയിൽ നിർമാതാവ് വിജയ്ബാബുവിന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 07/06/22 ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിനുഉള്ള വിലക്ക് തുടരും. ആരും പരാതിക്കാരിയെ ബന്ധപ്പെടാനും അവരെ സ്വാധീനിക്കാനും ശ്രമിക്കരുതെന്നും അന്വേഷണവുമായി വിജയ് ബാബു പൂർണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയിൽ പറഞ്ഞു. ഇതേതുടർന്നാണ് കോടതി ചൊവ്വാഴ്ചയിലേക്ക് കേസ് മാറ്റിയത്. വിജയ് ബാബുവിനെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യുന്നത്.

39 ദിവസത്തെ ഒളിവ് ജീവിതത്തിനുശേഷം 01/06/22 ബുധനാഴ്ചയാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനം ഇറങ്ങിയതിനു പിന്നാലെ ക്ഷേത്രദർശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. ഒൻപതര മണിക്കൂർ ആണ് അന്വേഷണസംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. തന്നെ പരിക്കേൽപ്പിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിച്ചു. ഉഭയകക്ഷി സമ്മതപ്രകാരം ഉള്ള ലൈംഗിക ബന്ധം ആയിരുന്നുവെന്നും സിനിമയിൽ അവസരം നൽകാത്തതിൽ ഉള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് വിജയ് ബാബുവിന്റെ ആരോപണം.

കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെയാണ് ഒരുമാസത്തിനുശേഷം വിജയ് ബാബു തിരികെയെത്തിയത്. പാസ്പോർട്ട് റദ്ദാക്കിയത് അടക്കം പോലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയത് എന്നും, പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും കൊച്ചി പോലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ ഒളിവിൽ കഴിയാൻ സഹായിച്ചവർ ഉണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂർണ വിശ്വാസമുണ്ടെന്നും ഈ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു . കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെ വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞി ട്ടുണ്ട്. നടിയുമായുള്ള വാട്സാപ്പ് സ്റ്റാറ്റസുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം