കോഴിക്കോട് : തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരം കടന്നു. ജൂൺ 1 ന് 1,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 630 പേര് രോഗമുക്തരായി. രണ്ടുമാസത്തിനു ശേഷമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്.
മെയ് 31 ന് 1197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു, അഞ്ചുമരണവും റിപ്പോര്‍ട്ട് ചെയ്തു. 644 പേര് രോഗമുക്തരായി. എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 463 എണ്ണം. തിരുവനന്തപുരം -230, കോട്ടയം 155, എന്നീ ജില്ലകളാണ് തൊട്ടുപുറകില്‍. നിലവില്‍ 6129 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. ഇതുവരെ മൊത്തം മരണം 69,753 ആണ്.

