പത്തനാപുരം : കമുകുംചേരി മന്ദിരം ജംഗ്‌ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്വയം മുന്നോട്ട് ഉരണ്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചല്‍ ഏരൂര്‍ മുല്ലശേരി വീട്ടില്‍ എസ് മഹേഷ്(46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മഹേഷ്.
മഴ പെയതതോടെ മഹേഷും കൂടെയുണ്ടായിരുന്ന ബിജുവും നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഓടിക്കയറി ഇറക്കമുളല പാതയില്‍ കിടന്ന വാഹനം ബ്രേക്കു നഷ്ടപ്പെട്ട് മുന്നോട്ട് ഇരുണ്ട് സമീപത്തെ താഴ്‌ചയുളള വീടിനുമകളിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും മഹേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ബിജു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിറവന്തൂര്‍ കുരിയോട്ടുമല ബഫല്ലോ ഹ്രീഡിംഗ് ഫാമിനെ ജീവനക്കാരനായിരുന്നു മരിച്ച മഹേഷ്. ഭാര്യ : രജിത.മക്കള്‍ : അഭിനേഷ്, അഖിലേഷ്.

