ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് മേയ് 29ന്

ലോട്ടറി വകുപ്പ് പുതുതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് മേയ് 29ന് ഗോർഖി ഭവനിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ്. മൂന്നാം  സമ്മാനം അവസാന നാലക്കത്തിന് ആകെ 23 നമ്പറുകൾക്ക് 5000 രൂപ വീതം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 16 ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 ടിക്കറ്റു കൾ വിറ്റുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →