ന്യൂഡല്‍ഹി: ലഹരിമരുന്നു പിടിച്ചെടുത്തെന്ന കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെനാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി) കുറ്റവിമുക്തനാക്കിയതോടൊപ്പം കേസ് ആദ്യം അന്വേഷിച്ച എന്‍.സി.ബി. മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്ക്കെതിരേ നടപടിക്ക് ആഭ്യന്തര മന്ത്രാലയം ശിപാര്‍ശ നല്കി.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ആഡംബരക്കപ്പലില്‍ നടത്തിയ റെയ്ഡിലാണ് ആര്യന് ഖാന് ഉള്‍പ്പെടെ 20 പേരെ എന്‍.സി.ബി. മുെബെ സോണല്‍ മേധാവി സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 26 ദിവസത്തോളം എന്‍.സി.ബി. കസ്റ്റഡിയില്‍ കഴിഞ്ഞ ആര്യന് ഒടുവില്‍ ബോംബെ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. അന്വേഷണത്തിനിടെ ആരോപണങ്ങളുയര്‍ന്നതോടെ സമീര്‍ വാങ്കഡെയെ എന്‍.സി.ബി. ഒഴിവാക്കി. പുതിയ അന്വേഷണ സംഘമാണു മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ആര്യന് ഖാനെയും മറ്റ് അഞ്ചുപേരെയും കുറ്റവിമുക്തരാക്കിയത്. 14 പ്രതികളെ ഉള്‍പ്പെടുത്തി 6,000 പേജുള്ള കുറ്റപത്രമാണ് എന്‍.സി.ബി. കോടതിയില്‍ സമര്‍പ്പിച്ചത്. ആര്യനും മോഹകും ഒഴികെയുള്ള എല്ലാ പ്രതികളും മയക്കുമരുന്ന് െകെവശം വച്ചതായി കണ്ടെത്തിയെന്ന് എന്‍.സി.ബി. ഉദ്യോഗസ്ഥന് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. ആര്യന് ഖാനും മറ്റ് അഞ്ചു പേര്‍ക്കുമെതിരേ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ ഏജന്‍സിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകളുണ്ടെന്ന് എന്‍.സി.ബി. മേധാവി എസ്.എന്‍. പ്രധാന് സമ്മതിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമീര്‍ വാങ്കഡെയ്ക്കെതിരേ നടപടി
