ന്യൂയോര്‍ക്ക്: കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതനായ 70കാരന് ആശുപത്രിയിലെ ബില്ല് കണ്ട് തലകറങ്ങി. അമ്പോ! 11 ലക്ഷം ഡോളര്‍ (ഏകദേശം 8,35,52,700 രൂപ). അമേരിക്കക്കാരന്‍ മൈക്കിള്‍ ഫ്ളോര്‍(70) നാണ് ഈ ദുരനുഭവം. മാര്‍ച്ച് നാലുമുതല്‍ 62 ദിവസം മൈക്കിള്‍ ആശുപത്രിയില്‍ കഴിഞ്ഞു. സീരിയസായ അവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം.
വിധിയോട് പോരാട്ടം നടത്തി ജീവിതത്തിലേക്കു മടങ്ങി വന്ന മൈക്കിളിന്റെ കൈയിലേക്ക് 11,22,501 ലക്ഷം ഡോളറിന്റെ ബില്ലാണ് ആശുപത്രി അധികൃതര്‍ വച്ചുകൊടുത്തത്. എന്നാല്‍, മെഡി ക്ലെയിം ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ അദ്ദേഹത്തിന് പണം സ്വന്തം കൈയില്‍ നിന്ന് മുടക്കേണ്ടിവന്നില്ല. അമേരിക്കയില്‍ ചികിത്സച്ചെലവ് വളരെ കൂടുതലായതിനാല്‍ ആളുകള്‍ എല്ലാവരും തന്നെ ഏതെങ്കിലും മെഡിക്ലെയിം പോളിസികളില്‍ ചേര്‍ന്നിട്ടുണ്ടാവും. ഇതാണ് മൈക്കി ളിന് തുണയായത്.

