അമേരിക്കയില്‍ കൊവിഡ്- 19 വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തില്‍; ജൂലൈയില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും

ന്യൂയോര്‍ക്ക്: കൊവിഡ്- 19 വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ മൊഡേണ. നോവല്‍ കൊറോണ വൈറസിനോട് ഏറെ സാമ്യമുള്ള സാര്‍സിനെതിരേ ഉപയോഗിച്ച വാക്‌സിന്‍ പരീക്ഷണ വിധേയമാക്കിയപ്പോള്‍ വൈറസ് ബാധിതര്‍ കൂടുതല്‍ രോഗാവസ്ഥയിലേക്കു പോകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

മതിയായ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകളില്‍പ്പോലും വാക്‌സിന്‍ ഫലപ്രദമായിരുന്നുവെന്നും പ്രാഥമിക പഠനങ്ങളില്‍ വ്യക്തമായി. ഈ സാഹചര്യ ത്തില്‍ ജൂലൈയില്‍ 30,000 ആളുകളില്‍ വാക്‌സിന്‍ പ്രയോഗിക്കാനുള്ള തയ്യാറെടു പ്പിലാണ്. അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വാക്‌സിന്‍ മനുഷ്യരില്‍ ഉപയോഗിക്കാമെന്നും ജൂലൈയില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →